വത്തിക്കാന്‍ സിറ്റി: യുദ്ധക്കെടുതികളില്‍ കഴിയുന്ന യുക്രെയ്‌നിലെ ജനതയ്ക്ക് സഹായമായി നാലു ആംബുലന്‍സുകള്‍ കൂടി വത്തിക്കാന്‍ നല്കി. മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം കര്‍ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌ക്കിയാണ് ആംബുലന്‍സുകള്‍ നല്കിയത്.
മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് ഈ ആംബുലന്‍സുകള്‍. ദീര്‍ഘകാലത്തേക്ക് പഴക്കം കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങള്‍, ജനറേറ്ററുകള്‍, വസ്ത്രങ്ങള്‍, സാമ്പത്തിക സഹായം ഉള്‍പ്പെടെ വിവിധ സഹായങ്ങള്‍ വത്തിക്കാന്‍ നേരത്തെ യുക്രൈന് കൈമാറിയിരുന്നു.