വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്കുവേണ്ടിയുള്ള ജൂബിലി ആഘോഷവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു. വിശുദ്ധ ബലിയുടെ സമാപനത്തിലാണ് പാപ്പ ചത്വരത്തിലേക്ക് കടന്നുവന്നത്. വിശ്വാസികളെ പാപ്പ അഭിസംബോധന ചെയ്യുകയും ചെയ്തു. എല്ലാവര്‍ക്കും ഞായറാഴ്ച ആശംസകള്‍ വളരെ നന്ദി എന്നാണ് പാപ്പ പറഞ്ഞത്. ഇരുപതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും രോഗികള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പ്‌ങ്കെടുക്കുകയും ചെയ്തു. വിശുദ്ധ വാതിലിലൂടെയാണ് പാപ്പ കടന്നുവന്നത്.