വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി വത്തിക്കാന്‍ പ്രസ് ഓഫീസ്. സാന്താ മാര്‍ത്തയില്‍ 38 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തിരികെയെത്തിയ പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഓക്‌സിജന്‍ നല്കുന്നതിന്റെ അളവ് കുറയ്ക്കാന്‍സാധിച്ചിട്ടുണ്ടെന്നും പാപ്പായുടെ ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരുന്നുവെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വിശുദ്ധ കുര്‍്ബാനയില്‍ സഹകാര്‍മ്മികനായി ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. ചികിത്സ തുടരുന്നുമുണ്ട്. ശ്വാസകോശ ചലനസംബന്ധികളായ ഫിസിയോ തെറാപ്പികള്‍ തുടരുന്നുണ്ട്.