മാര്‍പാപ്പമാരും സാധാരണക്കാരുമായ തീര്‍ത്ഥാടകരും ഒന്നുപോലെ വണങ്ങുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് ഇറ്റലിയിലെ ലോറെറ്റോ കത്തീഡ്രല്‍. നസ്രത്തില്‍ മാതാവ് താമസിച്ചിരുന്ന ഭവനമാണ് ഈ ചാപ്പലായിത്തീര്‍ന്നതെന്നാണ് വിശ്വാസം. ഈ വീട്ടില്‍വച്ചായിരുന്നുവത്രെ മാതാവിന് മംഗളവാര്‍ത്ത ലഭിച്ചതും. പതിനാലാം നൂറ്റാണ്ടില്‍ പോപ്പ് അര്‍ബന്‍ ആറാമന്‍ മാര്‍പാപ്പ ഈ ദേവാലയംസന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം അനുവദിച്ചിരുന്നു.
ദേവദാരുവില്‍ തീര്‍ത്തതാണ് മാതാവി്‌ന്റെ മനോഹരമായ ഈ രൂപം. മുപ്പത്തിമൂന്ന് ഇഞ്ച് ഉയരമുണ്ട് ഇതിന്. മനോഹരമായ തുണിത്തരങ്ങള്‍ കൊണ്ട് പൊതിഞ്ഞതും, വിലയേറിയ കല്ലുകള്‍ പതിപ്പിച്ചിരിക്കുന്നതുമാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലെ പ്രശസ്ത ഫ്‌ളോറന്റൈന് സംഗീതജ്ഞന്‍ പരിശുദ്ധ കന്യകയുടെ മാധ്യസ്ഥത്തിലൂടെ ലഭിച്ച അത്ഭുതത്തിന് നല്‍കിയ നേര്‍ച്ചയായിരുന്നു ഔര്‍ ലേഡി ഓഫ് ലോറെറ്റോയുടെ മനോഹരമായ ആരാധനാലയം. ബറോണി എന്ന പേരുള്ള ഈ സംഗീതസംവിധായകന് ബീഥോവനെപ്പോലെ പെട്ടെന്ന് കേള്‍വി നഷ്ടപ്പെട്ടു. അദ്ദേഹം മാതാവിനോട് മാധ്യസ്ഥംയാചിച്ചു. ഔര്‍ ലേഡി ഓഫ് ലോറെറ്റോയിലേക്ക് ഒരു തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. അവിടെ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകയും അമ്മയോട് നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന അദ്ദേഹം രോഗമുക്തനായി. നന്ദിസൂചകമായി 1737 ഓഗസ്റ്റ് 15 ന് ലിറ്റാനി ഡെല്ല സാന്താ കാസ എന്ന പേരില്‍ ആദ്യമായി ഒരു കോറസ് രചിച്ചു. പിന്നീട് എല്ലാ വര്‍ഷവും മാതാവിന്റെ തിരുനാളില്‍ ഇത് ആവര്‍ത്തിച്ചു.
1586ല്‍ പോപ്പ് സിക്സ്റ്റസ് അഞ്ചാമന്റെ കാലത്താണ് പള്ളിയുടെ മുന്‍ഭാഗം നിര്‍മ്മിച്ചത്, ബാര്‍ബേറിയന്‍മാരുടെ കടന്നുകയറ്റത്തിനെതിരെ ഇറ്റാലിയന്‍ മെഡിറ്ററേനിയന്‍ തീരങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേകം സമര്‍പ്പിച്ച നൈറ്റ്‌സ് ഓഫ് ലോറെറ്റോയുടെ ക്രമം സ്ഥാപിച്ചത് അദ്ദേഹമാണ്.
പയസ് അഞ്ചാമന്‍ മാര്‍പ്പാപ്പ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രണ്ട് വെള്ളി പ്രതിമകള്‍ സാന്താ കാസയ്ക്ക് സമര്‍പ്പിച്ചു.ബെനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പ, പയസ് ഏഴാമന്‍ വിശുദ്ധ ഗ്രിഗറി പതിനാറാമന്‍ എന്നിവരൊക്കെ ലോറെറ്റോ മാതാവിനോടു ഭക്തിയുളളവരും കത്തീഡ്രലിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരുമായിരുന്നു.