നിക്കരാഗ്വ: നിക്കരാഗ്വയില്‍ വീണ്ടും വിശുദ്ധവാരത്തിലെ പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗോയുടെ സേച്ഛാധിപത്യ ഭരണകൂടം. തുടര്‍ച്ചയായി ഇത് മൂന്നാംതവണയാണ് രാജ്യത്ത് വിശുദ്ധവാരത്തിലെ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. രാജ്യത്തെ കത്തോലിക്കാസഭ തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനങ്ങളുടെ ഏറ്റവും പുതിയ തെളിവാണ് ഇത്. വിശുദ്ധവാരത്തിലെ ഘോഷയാത്രകള്‍ തടയാന്‍ 14000 പോലീസ് ഉദ്യോഗസ്ഥരെ പ്രസിഡന്റ് വിന്യസിച്ചിട്ടുണ്ടെന്നും രഹസ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു.