പന്ത്രണ്ടുവര്‍ഷം ആഗോള കത്തോലിക്കാസഭയെ ദൈവസ്‌നേഹത്തിലും കാരുണ്യത്തിലും അടിയുറച്ചുനിന്ന നയിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങിയത് ഇന്ത്യയിലെത്തുക എന്ന ആഗ്രഹം ബാക്കിനിര്‍ത്തിക്കൊണ്ട്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പാപ്പ ഇക്കാലത്തിനിടയില്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന അഭ്യുഹം നിലനില്‌ക്കെയായിരുന്നു പാപ്പ പെട്ടെന്ന് രോഗബാധിതനായത്. 2025 ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഏറെ നാളത്തെ ആശുപത്രിവാസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങിയപ്പോള്‍ അത് ലോകം മുഴുവനുമുള്ള പ്രാര്‍ത്ഥനകളുടെ ഫലമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായുള്ള വാര്‍ത്തകളാണ് വത്തിക്കാന്‍ദിനവും അപ്‌ഡേറ്റ് ചെയ്തിരു്ന്നതും. അതിനിടയില്‍ സംഭവിച്ച ഈ മരണം ലോകത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്.