എല്ലാവര്‍ഷവും ഫ്രാന്‍സിലെ നോര്‍മാണ്ടിയിലെ മാതാവിന്റെ ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തിയിരുന്നതായി ആബട്ട് ഓര്‍സിനി എഴുതിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഇവിടം രണ്ടാംലോകമഹായുദ്ധകാലത്ത് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഈ ദേവാലയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയില്ലെന്നും ആബട്ട് പറയുന്നു. ഫ്രഞ്ച് വിപ്ലവത്തിലോ അല്ലെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിലോ ചാപ്പല്‍ നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് പൊതുധാരണ.