മെയ് 16- അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിന് പ്രത്യക്ഷപ്പെട്ട മാതാവ്..

കോസ്റ്റസ് രാജാവിന്റെയും അലക്‌സ്ാണ്ട്രിയായിലെ സബിനെല്ല രാജ്ഞിയുടെയും മകളായിരുന്ന കാതറിന്‍ കന്യകയും രക്തസാക്ഷിയുമായ വിശുദ്ധയാണ്. ചെറുപ്പത്തില്‍ തന്നെ അവള്‍ തന്റെ പദവികളെക്കാള്‍ വലുതായി ഒരാളെ കണ്ടെത്തുന്നതുവരെ കന്യകയായി തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. എല്ലാറ്റിനും മീതെയായി നില്ക്കുന്ന ക്രിസ്തുവിന്റെസൗന്ദര്യം സൂര്യന്റെപ്രകാശത്തെക്കാള്‍ തിളക്കമുള്ളതാണെന്നും അവന്റെ ജ്ഞാനം എല്ലാ സ്ൃഷ്ടികളെയും ഭരിക്കുന്നുവെന്നും അവന്റെ സമ്പത്ത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതായും അവള്‍ മനസ്സിലാക്കിയിരുന്നു. ഈ കന്യകയ്ക്കാണ് സീനായ് പര്‍വതത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടത്. കൗമാരപ്രായത്തില്‍ തന്നെ കാതറിന് പരിശുദ്ധ അമ്മയുടെയും യേശുക്രിസ്തുവിന്റെയും ദര്‍ശനം ലഭിച്ചിരുന്നു. ഈ മിസ്റ്റിക് അനുഭവത്തിലൂടെ അവള്‍ യേശുവിന്റെ മണവാട്ടിയായിത്തീര്‍ന്നു. ഒരു ആത്മാവിന് ഈ ജീവിതത്തില്‍കൈവരിക്കാന്‍ കഴിയുന്നതില്‍ വച്ചേറ്റവും വലുതും ഉയര്‍ന്നതുമായ അവസ്ഥയാണ് ഇത്.

ക്രിസ്തുവിന്റെ മണവാട്ടിയായി മാറിയ കാതറിനെ റോമന്‍ ചക്രവര്‍ത്തി മാക്‌സന്‍ഷ്യസ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ കാതറിന്‍ വിസമ്മതം രേഖപ്പെടുത്തി. ഇതിന്റെ പേരില്‍ അവള്‍ രക്തസാക്ഷിയായി. അവളുടെ ശരീരം മാലാഖമാര്‍ സീനായ് പര്‍വതത്തിലേക്ക് കൊണ്ടുപോയി. അവിടെ അവളുടെ ബഹുമാനാര്‍ത്ഥം ഒരു പള്ളിയും ആശ്രമവും പണിതു, അവളുടെ ശരീരത്തില്‍ നിന്ന് എണ്ണയൊഴുകിക്കൊണ്ടിരിക്കുന്നതായും മുടി കിളിര്‍ത്തുവരുന്നതായും ഇപ്പോഴും കരുതുന്നു.അത്ഭുതരോഗസൗഖ്യമുള്ള എണ്ണയും മുടിയും അനേകര്‍ തങ്ങളുടെ നിയോഗങ്ങള്‍ക്കുവേണ്ടി കൊണ്ടുപോകുന്നുമുണ്ട്. ജോവാന്‍ ഓഫ് ആര്‍ക്കിനെ ദൗത്യനിര്‍വഹണത്തില്‍ സഹായിച്ച രണ്ടു വിശുദ്ധരില്‍ ഒരാള്‍കൂടിയാണ് കാതറിന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates