ഭോപ്പാല്‍: ക്രൈസ്തവ മിഷനറിമാര്‍ക്കു നേരെ നടക്കുന്ന ഉപജാപ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടുമൊരു തെളിവു കൂടി. ചായിബാസയിലെ സെന്റ് സേവ്യേവ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ പുരോഹിതര്‍ക്ക് നേരെ വ്യാജആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
സെപ്തംബര്‍ 14 ന് ആണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുമില്ല. അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഇത്. ജംഷഡ്പൂര്‍ പ്രോവിന്‍സിലെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാല്‍ ഫാ. ജെറോം സെക്വീറ പറഞ്ഞു.
പ്രിന്‍സിപ്പലോ മറ്റാരുമോ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ഉത്തരവാദികളല്ല. സെപ്തംബര്‍ 13 ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയും കൂട്ടുകാരിയും കൂടി ആരോടും പറയാതെ സ്‌കൂളില്‍ നിന്ന് പോകുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ബാഗെടുക്കാനായി തിരികെ വന്നു. എന്നാല്‍ ക്ലാസ് ടീച്ചര്‍ ബാഗ് ഓഫീസില്‍ ഏല്പിക്കുകയും പേരന്റിസിനെ കൂട്ടി വന്നാല്‍ ബാഗ് തിരികെ തരാമെന്ന് പറയുകയുമായിരുന്നു. ഒരു കുട്ടി പേരന്റസുമായി വന്ന് അധ്യാപകരെ കാണുകയും മറ്റേ കുട്ടി ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. ഈ സംഭവത്തില്‍ പ്രിന്‍സിപ്പലോ അധ്യാപകരോ കുറ്റക്കാരാകുന്നത് എങ്ങനെയാണ്? ഫാ. ജെറോം ചോദിച്ചു.
ഭാരതീയ ജനതാപാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കത്തോലിക്കാമിഷനറിമാര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ ഏറ്റവും പുതിയ തെളിവായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. 2014 മുതല്‍ വൈദികരും കന്യാസ്ത്രീകളും അകാരണമായി കുറ്റാരോപിതരാകുകയും ജയില്‍ വാസം അനുഷ്ഠിക്കുകയും ചെയ്യേണ്ടിവരുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.