ദയയുള്ള മാതാവ്, നമ്മുടെ പ്രിയപ്പെട്ട സ്ത്രീ എന്നിങ്ങനെയുള്ള പേരുകളില്‍ വിശേഷിപ്പിക്കപ്പെടുന്ന മരിയന്‍രൂപമാണ് ഇത്. നെതര്‍ലാന്റ്‌സിന്റെ ചരിത്രത്തില്‍ 1380 മുതല്ക്കാണ് ഈ മരിയന്‍ രൂപം അറിയപ്പെട്ടുതുടങ്ങിയത്.
1380ല്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പുതുക്കിപ്പണിതുകൊണ്ടിരിക്കുമ്പോഴാണ് മാതാവിന്റെ രൂപം ആദ്യമായി കണ്ടെത്തിയത്. ഒരു അപ്രന്റീസ് കല്‍പ്പണിക്കാരന്‍ തന്റെ തീയിടാന്‍ വിറകു തിരയുമ്പോള്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മുഷിഞ്ഞ മരപ്രതിമ കണ്ടെത്തുകയായിരുന്നു. അത് മാതാവിന്റെ രൂപമാണെന്ന് അയാള്‍ക്ക് മനസ്സിലായില്ല.
കൈയില്‍ ഉണ്ണീശോ ഇല്ലാത്ത മരിയന്‍രൂപമായിരുന്നു അത്. പക്ഷേ മേസ്തിരി ഈ രൂപം കണ്ടപ്പോള്‍ അത് മാതാവാണെന്ന് തിരിച്ചറിഞ്ഞു. സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തിലെ അള്‍ത്താരയില്‍ ഈ രൂപം പ്രതിഷ്ഠിച്ചുവെങ്കിലും വികൃതമായ ഈ രൂപം വണങ്ങാന്‍വേണ്ടി പ്രതിഷ്ഠിച്ചത് ഇടവകക്കാര്‍ക്ക് ഇഷ്ടമായില്ല. അതെടുത്തുമാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഭാരക്കൂടുതല്‍ കാരണം അതുസാധ്യമായില്ല.
പ്രതിമയെ എതിര്‍ത്ത് സംസാരിച്ചവര്‍ക്കെല്ലാം ഓരോരോ അനര്‍ത്ഥങ്ങള്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. മാതാവിന്റെ രൂപത്തെ പരിഹസിച്ച ഒരു സ്ത്രീയുടെ ശരീരം തളര്‍ന്നുപോയി.
ആ രാത്രിയില്‍, അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടാവുകയും രൂപത്തെ പരിഹസിക്കാതെ അതിനെ നന്നാക്കിയെടുത്ത്ആദരിക്കാനും കര്‍ത്താവ് സ്ത്രീയോട് കല്പിച്ചു. അതനുസരിച്ച് രൂപം നന്നാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അതിനിടയില്‍ മരിയരൂപത്തില്‍നി്ന്ന് അടര്‍ന്നുപോയ ഉണ്ണിയേശുവിന്റെ രൂപം ്രകുറെ കുട്ടികള്‍ക്ക്കിട്ടി. ആ രൂപത്തെ മാതാവിന്റെ രൂപത്തോട് ചേര്‍ത്തുവച്ചു. അങ്ങനെ ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ച മാതാവിന്റെ രൂപമായി. അപ്പോഴും മാതാവിന്റെ രൂപത്തെ ചിലര്‍ പരിഹസിക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാം ശാരീരികരോഗങ്ങള്‍ ഉള്‍പ്പടെ പലതരത്തിലുള്ളതിരിച്ചടികള്‍ ഉണ്ടായി. മറുഭാഗത്ത് മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത് നിരവധിയായ അനുഗ്രഹങ്ങളും. വൈകാതെ ആ ദേവാലയംതീര്‍ത്ഥാടനകേന്ദ്രമായി മാറി.മാക്‌സിമിലിയന്‍, വിശുദ്ധ റോമന്‍ ചക്രവര്‍ത്തി, കാസ്റ്റിലെ രാജാവ് ഫെര്‍ണാണ്ടോ എന്നിവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
നിവര്‍ന്നു നില്‍ക്കുന്ന വിധത്തിലും അതേസമയം കൈത്തണ്ടകള്‍ ശരീരത്തിലേക്ക് വലത് കോണുകളില്‍ നീട്ടിയിരിക്കുന്ന തരത്തിലും , ഒരു ആപ്പിള്‍ പിടിച്ചിരിക്കുന്ന തരത്തിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ മരിയന്‍രൂപത്തിന് നാലടി ഉയരമുണ്ട്.
ഔര്‍ ലേഡി ഓഫ് അറാസ് പുതിയ പള്ളിയുടെ സമര്‍പ്പണം 1484ല്‍ ആ നഗരത്തിലെ ബിഷപ്പ് പീറ്റര്‍ ഡി റാഞ്ചികോര്‍ട്ടാണ് നടത്തിയത്.സ്പാനീഷുകാര്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മാതാവിന്റെ രൂപം സുരക്ഷിതമായിരിക്കില്ലെന്ന് കരുതി കര്‍മ്മലീത്താ വൈദികര്‍ മാതാവിന്റെ രൂപം ബിഷപ് ഓഫോവിയസിന് നല്കി. അദ്ദേഹം അത് ഇടവകയിലെ ഒരു സ്ത്രീയെ ഏല്പിച്ചു. അവിടെ സുരക്ഷിതമായിരിക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിന്റെ രൂപം ബ്രസല്‍സിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
പിന്നീട് അത് ബെല്‍ജിയത്തിലെ സെന്റ് ജെറാഡസ് പള്ളിയിലേക്കും ബ്രസ്സല്‍സിലെ കൊഡന്‍ബര്‍ഗ് പള്ളിയിലേക്കും കൊണ്ടുപോയി.
1810ല്‍ നെപ്പോളിയന്‍ ഡെന്‍ ബോഷിലെ കത്തീഡ്രല്‍ കത്തോലിക്കര്‍ക്ക് തിരികെ നല്‍കി. പിന്നീട്, ഹെര്‍ട്ടോജന്‍ബോഷിലെ ബിഷപ്പ് ജെ. സ്വിജ്‌സെന്റെ ദീര്‍ഘകാല പരിശ്രമത്തിന്റെ ഫലമായി 1878ല്‍ മാതാവിന്റെ രൂപം തന്റെ കത്തീഡ്രലിലേക്ക് തിരികെ കൊണ്ടുവന്നു. അതേവര്‍ഷം തന്നെ ലിയോ പതിമൂന്നാമന്റെ പേരില്‍ കിരീടധാരണം നടത്തുകയും ചെയ്തു. ജൂലൈ ഏഴിന് തിരുനാള്‍ ആചരിക്കുന്നു.