ന്യൂമാന്റെ നൊവേന ഒക്ടോബര്‍ നാലു മുതല്‍ 12 വരെ

ഇംഗ്ലണ്ട്: കര്‍ദിനാള്‍ ന്യൂമാന്റെ വിശുദ്ധ പദപ്രഖ്യാപനത്തിന് മുന്നോടിയായി അദ്ദേഹത്തോടുള്ള നൊവേന ആരംഭിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍ 12 വരെയാണ് നൊവേന. ഒക്ടോബര്‍ 13 നാണ് ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

ഓറട്ടറീസ് ഓഫ് ഇംഗ്ലണ്ടാണ് നൊവേനയ്ക്ക് നേതൃത്വം നല്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിയോളജിയനും കവിയും വൈദികനുമായിരുന്നു കര്‍ദിനാള്‍ ന്യൂമാന്‍. 1845 ല്‍ ആണ് അദ്ദേഹം ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് വന്നത്. 1847 ല്‍ കത്തോലിക്കാ പുരോഹിതനായി. 1879 ല്‍ കര്‍ദിനാളും.

ന്യൂമാന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഓരോ ദിവസത്തെയും നൊവേന പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates