ലോകത്തില്‍ ഇങ്ങനെയൊരു ശീര്‍ഷകത്തില്‍ പരിശുദ്ധ മറിയം അറിയപ്പെടുന്നത് ഇവിടെ മാത്രമേയുള്ളൂ. അതുതന്നെയാണ് ഈ ദേവാലയത്തിന്റെ പ്രത്യേകതയും. മിസ്സോറിയിലെ സെന്റ് ചാള്‍സിന് ഏകദേശം എട്ട് മൈല്‍ പടിഞ്ഞാറ്, രണ്ട് പ്രധാന ഹൈവേകളുടെ കവലയില്‍ സാധാരണക്കാരായ അല്മായര്‍ ചേര്‍ന്നാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. നിത്യസഹായമാതാവിന്റെ ബഹുമാനാര്‍ത്ഥം ദേവാലയം നിര്‍മ്മിക്കുക എന്നതായിരുന്നു യഥാര്‍ത്ഥ ആശയമെങ്കിലും ഔവര്‍ ലേഡി ഓഫ് ദി വേ എന്ന് വിളിക്കാന്‍ നിര്‍ദ്ദേശിച്ചത് അവിടെത്തെ വൈദികനായിരുന്നു.
ദേവാലയത്തിന്റെ ഇരുവശത്തും മാതാവിന്റെ ഒരു രൂപവും കാല്‍ക്കല്‍ കല്ലില്‍ കൊത്തിയെടുത്ത ഒരു പുസ്തകത്തിന്റെ ചിത്രവും ഉണ്ട്. പുസ്തകത്തില്‍ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു: ‘നമ്മുടെ വഴിയുടെ മാതാവ്. ലോകത്തിന്റെ വഴികളിലൂടെയും ഏഴ് കടലുകളിലൂടെയും സഞ്ചരിക്കുന്ന എല്ലാവരുടെയും രക്ഷാധികാരിയാണ് നമ്മുടെ വഴിയുടെ മാതാവ്. വഴിയും സത്യവും ജീവനുമായ കര്‍ത്താവായ യേശുക്രിസ്തുവേ, കന്യകാമാതാവായ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിലൂടെ, നിന്റെ കല്‍പ്പനകളുടെ വഴിയില്‍ ചരിക്കാനുംനിത്യജീവനിലേക്ക് എത്താനും ഞങ്ങള്‍ക്ക് അനുഗ്രഹം നല്‍കണമേ.’
ദേവാലയത്തിന്റെ യഥാര്‍ത്ഥ സ്ഥാനത്തിനായി ഭൂമി സംഭാവന ചെയ്തതിന് വെന്‍ഡല്‍ എ. ബോഷെര്‍ട്ടിന്റെ കുടുംബത്തെയും, നിലവിലെ സ്ഥലത്തിനായി ഭൂമി സംഭാവന ചെയ്തതിന് മെയ് കമ്പനിയെയും ആദരിക്കുന്ന ഒരു ഫലകവും ഇവിടെയുണ്ട്.
ദേവാലയം നിര്‍മ്മിച്ച അംഗങ്ങളുടെ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു.ഔര്‍ ലേഡി ഓഫ് ദി വേ, അല്ലെങ്കില്‍ ഔര്‍ ലേഡി ഓഫ് ദി റോഡ്, അല്ലെങ്കില്‍ മഡോണ ഡെല്ല സ്ട്രാഡ,ഈശോസഭയുടെ രക്ഷാധികാരിയാണ്. ഈ പേര് വഹിക്കുന്ന യഥാര്‍ത്ഥ ഐക്കണ്‍ റോമിലെ സൊസൈറ്റിയുടെ പള്ളിയിലാണുള്ളത്.