ഫ്രാന്‍സിലെ ഗോതിക് കത്തീഡ്രലാണ് റൂവന്‍ കത്തീഡ്രല്‍. ഈ സ്ഥലത്തെ ആദ്യത്തെ പള്ളി 396ല്‍ നിര്‍മ്മിച്ചതാണ്. അധിനിവേശകാലത്ത് ഇത് പിന്നീട് നശിപ്പിക്കപ്പെട്ടു. 769ല്‍ ചാര്‍ലിമെയ്ന്‍ ഈ പള്ളി സന്ദര്‍ശിച്ചു, പിന്നീട് നോര്‍മാണ്ടിയില്‍ വൈക്കിംഗ് പ്രിന്‍സിപ്പാലിറ്റി സ്ഥാപിച്ച റോളോ 915ല്‍ ഈ സ്ഥലം സന്ദര്‍ശിച്ചു. ഇംഗ്ലണ്ടിലെ രാജാവ് റിച്ചാര്‍ഡ് ഒന്നാമന്‍ 950ല്‍ ദേവാലയംവലുതാക്കി. റിച്ചാര്‍ഡ് ദി ലയണ്‍ഹാര്‍ട്ട് എന്നറിയപ്പെടുന്ന ഈ രാജാവിന്റെ ഹൃദയം ഇപ്പോഴും ഇപ്പോഴത്തെ പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ കാണാന്‍ കഴിയുന്ന റൂവന്‍ കത്തീഡ്രല്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പണിതത്. 1347 നും 1350 നും ഇടയില്‍ യൂറോപ്പിലെ ജനസംഖ്യയുടെ മുപ്പതുമുതല്‍ അറുപതുവരെ ശതമാനം ആളുകള്‍ കറുത്ത പ്ലേഗ് മൂലം മരണമടഞ്ഞപ്പോഴും റുവാനിലുള്ള ജനങ്ങള്‍ അതില്‍നിന്ന് രക്ഷപ്പെട്ടു.കാരണം പരിശുദ്ധ അമ്മ അവരെ പ്രത്യേകമായി സംരക്ഷിച്ചിരുന്നു. മാതാവിനോടുള്ള നന്ദിസൂചകമായി റൂവന്‍ മുഴുവന്‍ അവര്‍ പിന്നീട് മാതാവിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചു. പതിനാറാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റുകാര്‍ നശിപ്പിക്കുന്നതുവരെ അള്‍ത്താരയില്‍ മാതാവിന്റെ രൂപത്തിനു മുമ്പില്‍ കെടാവിളക്കുകള്‍ തെളിഞ്ഞുനിന്നിരുന്നു.
പതിനാറാം നൂറ്റാണ്ടോടെ കത്തീഡ്രല്‍ ദേവാലയം കനത്ത നാശനഷ്ടങ്ങള്‍നേരിട്ടു. 1944 ല്‍ പള്ളിക്കുനേരെ ബോംബാക്രമണം വരെയുണ്ടായി പക്ഷേനാശനഷ്ടങ്ങള്‍ ഉണ്ടായി എന്നല്ലാതെ പള്ളി പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടില്ല.
ഇംപ്രഷനിസ്റ്റ് കലാകാരന്‍ ക്ലോഡ് മോനെ വരച്ച 28 ചിത്രങ്ങളുടെ പേരില്‍കൂടിയാണ് ഈ ദേവാലയം ഇന്ന് അറിയപ്പെടുന്നത്.