വാഴൂർ സോമൻ്റെ വിയോഗത്തിൽ അനുശോചിച്ച് കാഞ്ഞിരപ്പള്ളി രൂപത
പീരുമേട് എം. എൽ. എ ശ്രീ. വാഴൂർ സോമൻ്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളെ കൃതജ്ഞതാപൂർവം സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുമായി അടുത്ത സൗഹൃദം പുലർത്തിയ വ്യക്തിയാണ് വാഴൂർ സേമൻ. സൗമ്യമായ ഇടപെടലുകളിലൂടെ യും ലളിതമായ ജീവിത ശൈലിയിലൂടെയും ജനജീവിതത്തോട് അദ്ദേഹം ചേർന്നു നിന്നു. ജനക്ഷേമ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്നതിന് യത്നിച്ച വ്യക്തിയെന്ന നിലയിൽ മലയോര ജനത ആദരവോടെ സ്മരിക്കുന്ന രാഷ്ട്രീയ നേതാവാണ് ശ്രീ. വാഴൂർ സോമനെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
പൊതു പ്രവർത്തകനെന്ന നിലയിൽ ആർക്കും സമീപിക്കുവാൻ സാധിക്കുന്ന വ്യക്തിയായിരുന്നു വാഴൂർ സോമൻ. മലയോര ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് സന്മസ്സോടെ പങ്കാളിയായ വാഴൂർ സോമൻ്റെ പ്രവർത്തനങ്ങളെയും വ്യക്തിപരമായ സൗഹൃദത്തെയും ഹൃദയപൂർവം സ്മരിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
പൊതു പ്രവർത്തകർക്ക് മാതൃകയായ ശ്രീ.വാഴൂർ സോമന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയക്കലിനൊപ്പം രൂപത കുടുംബത്തിൻ്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുന്നതായും മാർ ജോസ് പുളിക്കൽ അറിയിച്ചു.
ഫാ. സ്റ്റാൻലി പുള്ളോലിയക്കൽ
PRO
Mob: 9496033110