കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം ഇന്ന് (സെപ്റ്റംബര്‍ നാലാം തീയതി) കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടക്കുന്നു. ലോറേഞ്ച് മേഖലയില്‍ വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ തീര്‍ത്ഥാടനം രാവിലെ 9. 30ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ. കുര്യന്‍ താമരശ്ശേരി മരിയന്‍ തീര്‍ത്ഥാടനം ഫ്‌ളാഗ് ഓഫ് ചെയ്യും. ജപമാല പ്രാര്‍ത്ഥനയോടുകൂടി മരിയന്റാലി അക്കരപ്പള്ളിയിലേക്ക് നീങ്ങും. തീര്‍ത്ഥാടകര്‍ അക്കരപ്പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മരിയന്‍ സന്ദേശവും ആശീര്‍വാദവും നല്‍കും. മരിയന്‍ തീര്‍ത്ഥാടനത്തിന് രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ബോബി വേലിയ്ക്കകത്ത്, രൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മരിയന്‍ തീര്‍ത്ഥാടനം ഇന്ന് (വ്യാഴം)
Previous article
Next article