അട്ടപ്പാടി: വിദേശത്ത് നേഴ്‌സിംങ് ജോലിയുടെ പേരില്‍ വ#ഞ്ചിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സെഹിയോന്‍ മിനിസ്ട്രിയുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ സെഹിയോന്‍ മിനിസ്ട്രീസ് അഡ്മിനിസ്‌ട്രേറ്റര്‍ റെജി അറയ്ക്കല്‍. ഒരു ഓണ്‍ലൈന്‍ ചാനലാണ് ഈ വാര്‍ത്തയുമായി ബന്ധപ്പെടുത്തി സെഹിയോന്‍ മിനിസ്ട്രിയുടെ പേരു പരാമര്‍ശിച്ചിരിക്കുന്നത്.
എന്നാല്‍ സെഹിയോന്‍ മിനിസ്ട്രിക്ക് ഇത്തരം സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. പല വ്യാജ വാര്‍ത്തകളും സെഹിയോന്‍ മിനിസ്ട്രിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്നത് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ഇതിന് മുമ്പ് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഓണാഘോഷത്തെക്കുറിച്ചും തിരുവചനാടിസ്ഥാനത്തിലുള്ള വേദപാരംഗതരുടെ നിമഗനപ്രകാരമുള്ള അന്തിക്രിസ്തുവിന്റെ ലക്ഷണങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും അച്ചന്‍ എഴുതിയ ലേഖനം എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
തെറ്റിദ്ധാരണാജനകമായ ഈ വാര്‍ത്തയ്‌ക്കെതിരെയും സെഹിയോന്‍ മിനിസ്ട്രി പ്രതികരണം രേഖപ്പെടുത്തിയിരുന്നു. അതിന് പുറമെയാണ് വിദേശ ജോലിയുമായി ബന്ധപ്പെട്ട്‌സെഹിയോന്റെ പേരു പരാമര്‍ശിച്ചുകൊണ്ടുള്ള ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്.