വല്‍ത്താംസ്റ്റോ : സീറോ മലബാർ സഭ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷനില്‍
മിഷൻ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാൾ സെപ്റ്റംബർ 27, 28, 29 തീയതികളിൽ ആഘോഷിക്കുന്നതായി .ഫാ. ജോസ് അന്ത്യാം കുളം MCBS. ട്രസ്റ്റീസ് & കമ്മറ്റി അംഗങ്ങളും, പ്രസുദേന്തിമാരും അറിയിച്ചു.
സെപ്റ്റംബർ 27, വെള്ളി 07.00 pm : കൊടിയേറ്റ് തിരുസ്വരൂപം വെഞ്ചരിപ്പ് ,മരിച്ചവരുടെ ഓർമ്മയ്ക്കായുള്ള വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.ഫാ.ജോസ് അന്ത്യാം കുളം MCBS, കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന, ലദീഞ്ഞ്, എണ്ണ നേർച്ച.
സെപ്റ്റംബർ 28, ശനി ഉച്ചകഴിഞ്ഞ് 02.30 നുള്ള വിശുദ്ധ കുർബ്ബാനക്ക് ഫാ. ടോമി എടാട്ട് മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന, ലദീഞ്ഞ്, എണ്ണ നേർച്ച.
വൈകന്നേരംഅഞ്ചുമണിക്ക് ചായ സൽക്കാരം .
5.30 pm – 8.30pm കലാപരിപാടികളും, കാർഷിക ലേലം, സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനം തുടങ്ങിയവയും നടക്കും.
8.45 pm സ്നേഹവിരുന്ന്.
സെപ്റ്റംബർ 29, ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന്
ആഘോഷമായ തിരുനാൾ റാസാ കുർബ്ബാന. ഫാ.സെബാസ്റ്റ്യൻ ചാമക്കാലാ, (കോഓർഡിനേറ്റർ ലണ്ടൻ റീജിയൻ) കാര്‍മ്മികനായിരിക്കും. തുടര്‍ന്ന്
തിരുനാൾ സന്ദേശം, ലദീഞ്ഞ്.
4.30 പ്രദക്ഷിണം
6.30 pm ചായ സൽക്കാരം
തിരുനാൾ ദിവസങ്ങളിൽ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
വിലാസം: വൽത്താം സ്റ്റോ ഒവർ ലേഡി & സെന്റ് ജോർജ്ജ് ചർച്ച്,132 ഷെൺ ഹാൾസ്ട്രീറ്റ്, E17 9HU.