2025 ഉം കൊച്ചുത്രേസ്യയും തമ്മിലെന്താണ് ബന്ധം..?

ഇന്ന് ഒക്ടോബര്‍# 1. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ദിനം. സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ വേദപാരംഗത. പരമ്പരാഗത കീഴ് വഴക്കം പോലെ കൊച്ചുത്രേസ്യ ഒരു രക്തസാക്ഷിയോ മിഷനറിയോ ഒന്നുമായിരുന്നില്ല. പക്ഷേ തന്റെ ജീവിതത്തിലെ തീരെ ചെറിയപ്രവൃത്തിപോലും അവള്‍ ഏറെ സ്‌നേഹത്തോടെ ദൈവത്തിനുവേണ്ടി ചെയ്തു. തന്റെ ആത്മകഥയില്‍ ഇതേക്കുറിച്ചെല്ലാം കൊച്ചുത്രേസ്യ എഴുതിയിട്ടുണ്ട്.

സ്വര്‍ഗത്തിലെത്താന്‍ കുറുക്കുവഴികള്‍ കാണിച്ചുതന്നവളാണ് കൊച്ചുത്രേസ്യ. ചെറുപ്രായം മുതല്‍ അസുഖങ്ങളും വേദനകളും അവളെ വേട്ടയാടിയിരുന്നു, ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നഷ്ടമായ അമ്മയുടെ മരണം പോലും ചെറുപ്രായത്തില്‍ അവള്‍ക്ക് അനുഭവിക്കേണ്ടിവന്നു. സ്‌നേഹമില്ലാതെ എത്രവലിയ പ്രവൃത്തി ചെയ്താലും അതൊന്നും ദൈവം കണക്കിലെടുക്കില്ല എന്നായിരുന്നു കൊച്ചുത്രേസ്യ വിശ്വസിച്ചിരുന്നത്.

1897 ല്‍ മരണമടയുമ്പോള്‍ തെരേസയ്ക്ക് 24 വയസ് മാത്രമായിരുന്നു പ്രായം. 2025 ന് ഒരു പ്രത്യേകതകൂടിയുണ്ട്. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. വിശുദ്ധ കൊച്ചുത്രേസ്യയോട് നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. എല്ലാ പ്രവൃത്തികളും സ്‌നേഹത്തോടെ ചെയ്യാനുള്ള കൃപയ്ക്കുവേണ്ടി..

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates