വിവിധ മതങ്ങളിലെ വിശ്വാസികളുമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കാനുള്ള കൃപയ്ക്കുവേണ്ടി ഒക്ടോബറില്‍ പ്രാര്‍ത്ഥിക്കാന്‍ ലെയോ പതിനാലാമന്‍ പാപ്പ ആഹ്വാനം ചെയ്തു. അതുവഴി സമാധാനം, നീതി, മനുഷ്യസാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കിലാണ് ഈ മാസത്തെ പ്രത്യേകപ്രാര്‍ത്ഥനാനിയോഗമായി ഈ വിഷയം പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. മതാന്തരസംവാദങ്ങള്‍ കത്തോലിക്കാസഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ.് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986 ല്‍ അസ്സീസിയില്‍ ഇതു തുടങ്ങിവച്ചതാണ്. തുടര്‍ന്ന2010 ല്‍് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ റോമിലെ സിനഗോഗ് സന്ദര്‍ശനവും 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബിയില്‍ വച്ചുള്ള സാഹോദര്യ ഉടമ്പടിയിലെ ഒപ്പുവയ്്ക്കലും ലക്ഷ്യമാക്കിയത് മറ്റു മതങ്ങളുമായുള്ള സഹവര്‍ത്തിത്വം തന്നെയായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മറ്റുമതങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. പാപ്പയുടെ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:
കര്‍ത്താവായ യേശുവേ, വൈവിധ്യത്തില്‍ ഒന്നായ അങ്ങ് ഓരോ വ്യക്തിയെയും സ്‌നേഹത്തോടെ നോക്കാനും അവരുമായി ഒരുമിച്ച് ജീവിക്കാനും പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും സ്വപ്നം കാണാനും വിളിക്കപ്പെട്ട സഹോദരങ്ങളായി സ്വയം തിരിച്ചറിയാന്‍ ഞങ്ങളെ സഹായിക്കണമേ. സൗന്ദര്യം നിറഞ്ഞ ഒരു ലോകത്താണ് ജീവിക്കുന്നതെങ്കിലും ആഴത്തിലുള്ള വിഭജനങ്ങളാല്‍ മുറിവേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
മതങ്ങള്‍ ഒന്നിപ്പിക്കുന്നതിനുപകരം ഏറ്റുമുട്ടലിന് കാരണമാകുന്നു. ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാന്‍ അങ്ങേ ആത്മാവിനെ ഞങ്ങള്‍ക്ക് നല്‍കണമേ, അങ്ങനെ ഞങ്ങളെ ഒന്നിപ്പിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയും അവിടെ നിന്ന് നശിപ്പിക്കാതെ എങ്ങനെ കേള്‍ക്കാനും സഹകരിക്കാനും സാധിക്കുമെന്ന് വീണ്ടും പഠിക്കുകയും ചെയ്യണമേ.
മതങ്ങളിലെ സമാധാനം, നീതി, സാഹോദര്യം എന്നിവ വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്ന് വിശ്വസിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കണമേ…മതങ്ങളെ ആയുധങ്ങളായോ മതിലുകളായോ ഉപയോഗിക്കാതിരിക്കാനും മറിച്ച് പാലങ്ങളായും പ്രവചനങ്ങളായും ഉപയോഗിക്കാനും ഞങ്ങളെ സഹായിക്കണമേ. പൊതുനന്മയെക്കുറിച്ചുള്ള സ്വപ്നം വിശ്വസനീയമാക്കണമേ. ജീവിതത്തോടൊപ്പം പ്രത്യാശ നിലനിര്‍ത്തണമേ, വിഘടിച്ച ലോകത്തില്‍ ഐക്യത്തിന്റെ പുളിമാവ് ആക്കേണമേ. ആമ്മേന്‍