വര്‍ത്തമാനകാലത്തിലെ ഏറ്റവും പ്രശ്‌നബാധിത പ്രദേശമായി കണക്കാക്കപ്പെടുന്ന ഗാസ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ കത്തോലിക്കാവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. വിശുദ്ധരായ നിരവധി കത്തോലിക്കാ സന്യാസികള്‍ ഇവിടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതം നയിക്കുകയും ദൈവത്തോട് ചേര്‍ന്നുജീവിക്കുകയും ചെയ്തിരുന്നു. ഗാസയെക്കുറിച്ച് പുതിയ നിയമത്തില്‍ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുപോലുമുണ്ട്. ഇങ്ങനെ വിശുദ്ധജീവിതം നയിച്ച ചില വിശുദ്ധരെക്കുറിച്ച് പറയാം
St. DOROTHEUS
താപസപിതാക്കന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വിശുദ്ധനാണ് ഡൊറോത്തിയസ്. 560 നോട് അടുപ്പിച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ജീവിച്ചിരുന്ന കാലം തന്നെ അദ്ദേഹം തന്റെ വിശുദ്ധികൊണ്ട് പ്രശസ്തനായിരുന്നു.
St. DOSITHEUS
ഗാസയുടെ മധ്യസ്ഥ്യന്‍ എന്ന് അറിയപ്പെടുന്ന വിശുദ്ധനാണ് ഇദ്ദേഹം. ഫെബ്രുവരി 29 നാണ് തിരുനാള്‍ എന്നതുകൊണ്ടുതന്നെ അധിവര്‍ഷങ്ങളില്‍ മാത്രമേ തിരുനാള്‍ ആചരിക്കാറുള്ളൂ.
St. BARSANUPHIUS
ജീവിതകാലത്ത് അനേകരെ വിശുദ്ധിയിലേക്ക് നയിച്ച വിശുദ്ധന്‍, 545 നോട് അടുപ്പിച്ചായിരുന്നു മരണം
St. JOHN THE PROPHET
വിശുദ്ധ ഡൊറോത്തിയൂസിന്റെ ഗുരുവായിരുന്ന വിശുദ്ധന്‍. 543 ല്‍ മരണം.