Tuesday, December 2, 2025
spot_img
More

    ജപമാല റാലി 2025 ഒക്ടോബർ 11 ശനി സെൻ്റ് മേരീസ് ബസിലിക്കയിൽ ആരംഭിച്ചു വല്ലാർപാടം ബസിലിക്കയിൽ സമാപിക്കുന്നു.

    ജപമാല റാലി 2025 ഒക്ടോബർ 11 ശനി സെൻ്റ് മേരീസ് ബസിലിക്കയിൽ ആരംഭിച്ചു വല്ലാർപാടം ബസിലിക്കയിൽ സമാപിക്കുന്നു

    കാത്തലിക്ക് കരിസ്‌മാറ്റിക് നവീകരണം എറണാകുളം സോണൽ സർവീസ് ടീമിൻ്റെ ആ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ജപമാല റാലി ഒക്ടോബർ 11 ശനിയാഴ്ച്ച എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിന്നും ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലേക്ക് നടത്തുന്നു. ആഗോള കത്തോലിക്കസഭ മഹാജൂബിലി വർഷമായി ആഘോഷിക്കുന്ന 2025ൽ കേരള കത്തോലിക്കാ സഭയുടെ അടിസ്ഥാന നവീകരണത്തിനു വേണ്ടിയും ലോക സമാധാനവും ഭാരതനവീകരണവും കുടുംബ നവീകരണവും നമ്മുടെ വ്യക്തിപരമായ നിയോഗങ്ങളും സമർപ്പിച്ചു കൊണ്ടും ജപമാലയേന്തി ഭക്തിപുരസ്സരം ഈ റാലിയിൽ സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    കാര്യപരിപാടികൾ

    സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ

    9.00 ന് : സ്തു‌തി, ആരാധന

    9.30 ന് : സ്വാഗതം വെരി. റവ. ഫാ. തോമസ് മങ്ങാട്ട് വികാരി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക

    9.40 ന് : ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും വെരി.റവ.ഡോ.ജോസ് പുതിയേടത്ത് Syncellus എറണാകുളം – അങ്കമാലി അതിരൂപത

    10.10 ന് : ജപമാല റാലി ആരംഭിക്കുന്നു.

    വല്ലാർപാടം ബസിലിക്കയിൽ

    11.45 ന് : വല്ലാർപാടം തീർത്ഥാടന കേന്ദ്രത്തിലേക്ക് സ്വാഗതം വെരി.റവ.ഫാ.ജെറോം ചമ്മിണിക്കോടത്ത് റെക്‌ടർ, വല്ലാർപാടം ബസിലിക്ക.

    12.05 ന് : ദിവ്യബലി മോസ്‌റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആർച്ച് ബിഷപ്പ് എമരിത്തുസ്

    1.15 ന് : വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം സ്നേഹവിരുന്ന്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!