Tuesday, October 14, 2025
spot_img
More

    മെക്‌സിക്കോ: കാണാതായ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി.

    മെക്‌സിക്കോ: ഒക്ടോബര്‍ നാലുമുതല്‍ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ബെര്‍ട്ടോള്‍ഡോ ഇസ്ട്രഡായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചില്‍പാന്‍സിംഗോ-ചിലപ രൂപതാംഗമായ ഫാ. ബെര്‍ട്ടോള്‍ഡോ മെസ്‌ക്കാലയിലെ ഇടവകവികാരിയായി സേവനം ചെയ്തുവരികയായിരുന്നു

    . പോലീസ് അദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുമ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

    ലോകത്ത് ഏറ്റവും കൂടുതല്‍ വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് മെക്‌സിക്കോ. മെക്‌സിക്കോയില്‍ ആഴ്ചയില്‍ ശരാശരി 26 പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!