സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി അജ്ഞാതന്‍ മൂത്രമൊഴിച്ചു. നിരവധി തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നില്ക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ പ്രവൃത്തി നടന്നത്. ഇയാള്‍ ആരാണെന്നോ എന്താണ് ഇയാളുടെ ഉദ്ദേശ്യമെന്നോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
വത്തിക്കാന്‍ ഇതുസംബന്ധിച്ച് പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഈ സംഭവം അറിഞ്ഞ് ലെയോ പതിനാലാമന്‍ പാപ്പ ഞടുങ്ങിയതായി വത്തിക്കാനില്‍ നിന്നുള്ള ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുമ്പും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് നേരെ സമാനമായ രീതിയിലുളള ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
.