വത്തിക്കാന്‍ സിറ്റി: പോപ്പ് ലെയോ പതിനാലാമനും ചാള്‍സ് രാജാവും ഒരുമിച്ചു പ്രാര്‍ത്ഥിക്കും. പ്രൊട്ടസറ്റന്റ് നവീകരണത്തിനു ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും കൂടി ഒരുമിച്ചു ഒരു പൊതുപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 23 ന് സിസ്‌റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയിലാണ് ചാള്‍സ് മൂന്നാമന്‍ രാജാവും പാപ്പയും ഒരുമിച്ചു പങ്കെടുക്കുന്നത്. ചാള്‍സ് രാജാവിനൊപ്പം കാമില രാജ്ഞിയുമുണ്ടാകും.
പോപ്പ് ലെയോ പതിനാലാമനും ചാള്‍സ് രാജാവും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരിക്കും ഇത്, അന്നേ ദിവസം രാവിലെ ഇരുവരും അപ്പസ്‌തോലിക് പാലസില്‍ സ്വകാര്യകൂടിക്കാഴ്ച നടത്തും. അതിനു ശേഷമായിരിക്കും മറ്റു പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്.