ഫോട്ടോ അടിക്കുറിപ്പ് : കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലന വിഭാഗം നേതൃത്വം നല്‍കിയ രൂപതാ കലോത്സവം 2025 ന്റെ സമാപനസമ്മേളനം കുട്ടിക്കാനം മരിയന്‍ കോളേജില്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. രൂപത വിശ്വാസ ജീവിത പരിശീലന വിഭാഗം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ സമീപം.
കാഞ്ഞിരപ്പള്ളി: രൂപതാ വിശ്വാസ ജീവിത പരിശീലന വിഭാഗം നേതൃത്വം നല്‍കിയ രൂപതാ കലോത്സവം 2025 കുട്ടിക്കാനം മരിയന്‍ കോളേജില്‍വെച്ച് നടത്തപ്പെട്ടു. മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോസ് ചിറ്റടിയില്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സന്ദേശം നല്‍കുകയും വിജയികള്‍ക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന വിഭാഗം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്ഥരും ചേര്‍ന്ന് നടത്തിയ കലോത്സവത്തില്‍ 600-ഓളം കുട്ടികള്‍ പങ്കെടുത്തു.
ഫാ. തോമസ് വാളന്മനാല്‍
ഡയറക്ടര്‍
മൊബൈല്‍: 9447914882