അവഗണനകള്‍ക്ക് മറുപടി നല്കാന്‍ കത്തോലിക്കാസഭയ്ക്ക് അറിയാം; മാര്‍ റാഫേല്‍ തട്ടില്‍
പാലാ: സമുദായത്തോട് രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും സഭയ്‌ക്കെതിരായ അവഗണനകള്‍ക്ക് മറുപടി നല്കാനും കത്തോലിക്കാസഭയ്ക്ക് അറിയാമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലായില്‍ നടന്ന കത്തോലിക്കാകോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയിലായിരുന്നു മാര്‍ തട്ടില്‍ ഇപ്രകാരം പറഞ്ഞത്. സഭയെ പരിഗണിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളെ തിരിച്ചറിയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്കുണ്ട്. അവഗണനകള്‍ക്ക് മറുപടി നല്കാനുള്ള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Vinayak Nirmal (Biju Sebastian)