പരിശുദ്ധ മറിയത്തോടുള്ള ജപമാല പ്രാര്‍ത്ഥന കത്തോലിക്കാ തിരുസഭയിലെ ഏറ്റവും പഴക്കമേറിയ പ്രാര്‍ത്ഥനകളിലൊന്നാണ്. ആത്മാക്കളുടെ രക്ഷയ്ക്കും ആത്മീയമായ ഉന്നതിക്കും ഇത്രയേറെ ഗുണം ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ അധികമില്ലെന്ന് തന്നെ പറയേണ്ടിവരും.
ദൈവവും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരും പറഞ്ഞ വാക്കുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ജപമാല പ്രാര്‍ത്ഥന ചൊല്ലുന്നത് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗത്തിന് ഏറ്റവും സന്തോഷമുള്ള പ്രാര്‍ത്ഥന കൂടിയാണ് ജപമാല.
വിമലഹൃദയ പ്രതിഷ്ഠ കഴിഞ്ഞാല്‍ നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് ഭരമേല്പിക്കുന്നതിന് ഇതുപോലെ ശക്തിയുള്ള മറ്റൊരു പ്രാര്‍ത്ഥനയില്ല.
. ജപമാലയുടെ ഈ ശക്തിയും പ്രസക്തിയും തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പരിശുദ്ധജപമാല സഹോദരസഖ്യം രൂപീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയിലെ ആഗോള മരിയന്‍ പ്രസ്ഥാനമാണ് പരിശുദ്ധ ജപമാല സഹോദരസഖ്യം. ഏഴു വയസുകഴിഞ്ഞ ഏതൊരാള്‍ക്കും ഇതില്‍ അംഗമായി ജപമാല ഭക്തി പ്രചരിപ്പിക്കാവുന്നതാണ്. ഇങ്ങനെ ജപമാല സഖ്യത്തില്‍ അംഗമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ പൂര്‍ണ്ണദണ്ഡവിമോചനം നമുക്ക് വാഗ്ദാനം ചെയ്തുകിട്ടിയിട്ടുണ്ട്.
www. rosarycentre.org എന്ന സൈറ്റില്‍ പേരു രജിസ്ട്രര്‍ ചെയ്ത് പരിശുദ്ധ ജപമാല സഹോദരസഖ്യത്തില്‍ നമുക്ക് അംഗമാകാവുന്നതാണ്. ഇതിലൂടെ പരിശുദ്ധ അമ്മയിലൂടെ സ്വര്‍ഗ്ഗീയ ദൗത്യത്തില്‍നാം പങ്കുകാരാകുകയാണ് ചെയ്യുന്നത് എന്നും മറക്കരുത്.