Saturday, May 17, 2025
spot_img
More

    ചൈനയില്‍ തടവുകാരുടെ അവയവങ്ങളുടെ വിളവെടുപ്പ്, തെളിവുകളുമായി മനുഷ്യാവകാശ സംഘടന ജനീവയില്‍

    ജനീവ: ജയിലില്‍ കഴിയുന്ന തടവുകാരായ വിശ്വാസികളുടെയും മറ്റും അവയവങ്ങള്‍ വന്‍തോതില്‍ ചൈന കവര്‍ന്നെടുക്കുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി മനുഷ്യാവകാശ സംഘടന. ജനീവയില്‍ നടന്ന യുനൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിലാണ് മനുഷ്യാവകാശ സംഘടന തെളിവുകള്‍ അവതരിപ്പിച്ചത്.

    രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ ജയിലില്‍ അടയ്ക്കപ്പെട്ടവരില്‍ നിന്ന് നിര്‍ബന്ധിതവും ബലാത്ക്കാരവുമായിട്ടാണ് അധികൃതര്‍ അവയവങ്ങള്‍ കവര്‍ന്നെടുക്കുന്നത്. നാലുവര്‍ഷം മുമ്പാണ് ഇങ്ങനെ അവയവവിളവെടുപ്പ് ആരംഭിച്ചത്. അത് ഇന്നും നിര്‍ബാധം തുടരുന്നുമുണ്ട്.

    പതിനായിരക്കണക്കിന് തടവുകാരുടെ അവയവങ്ങളാണ് ഇപ്രകാരം കവര്‍ന്നെടുത്തിലിക്കുന്നത്.മനുഷ്യത്വത്തിന് തന്നെ എതിരെയുള്ള കുറ്റകൃത്യമാണ് ഇത്. അവയവങ്ങളില്‍ ഹൃദയം പോലും ഉള്‍പ്പെടുന്നുണ്ട് എന്നും നടുക്കമുളവാക്കുന്ന വാര്‍ത്തയാണ്. മനുഷ്യാവകാശ സംഘടന പറയുന്നു.

    അവയവദാനവും അവയവങ്ങളുടെ മാററിവയ്ക്കലും ശാസ്ത്രീയവും സാമൂഹ്യവുമായ വിജയം ആകുമ്പോഴും ചൈനയില്‍ ഒരാളെ കൊന്നുപോലും അവയവങ്ങള്‍ എടുക്കുന്നത് കുറ്റകൃത്യമായി മാറുകയാണ് ചെയ്യുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!