നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട സെമിനാരിവിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മോചിതരായി; ഒരാള്‍ കൊല്ലപ്പെട്ടു.

നൈജീരിയ: കഴിഞ്ഞ ജൂലൈയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു സെമിനാരിവിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മോചിതരാകുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ നിന്നാണ് ആയുധധാരികള്‍ ജൂലൈയില്‍ മൂന്നുപേരെയും തട്ടിക്കൊണ്ടുപോയത്. ജാഫെറ്റ് ജെസെ, ജോഷ്വാ, ഇമ്മാനുവല്‍ എന്നിവരായിരുന്നു ഇരകള്‍. ഇതില്‍ ഇമ്മാനുവലാണ് കൊല്ലപ്പെട്ടത്. തടങ്കലില്‍ ആയിരുന്ന സമയത്ത് ഇമ്മാനുവല്‍ കൊല്ലപ്പെടുകയായിരുന്നു. ഓച്ചി രൂപതയിലെ സെമിനാരിവിദ്യാര്‍ത്ഥികളാണ് ഇവര്‍. നൈജീരിയായില്‍ ക്രൈസ്തവരെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates