ലാഹോര്‍: ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും പെണ്‍കുട്ടികളും മാതാപിതാക്കളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ലാഹോര്‍ ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ ഷായുടെ മുന്നറിയിപ്പ്.
പതിനാലോ പതിനഞ്ചോ വയസിന് താഴെയുള്ള ക്രൈസ്തവ പെണ്‍കുട്ടികളെയാണ് മുസ്ലീം യുവാക്കള്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത്. ആ പുരുഷന്മാര്‍ നേരത്തെ വിവാഹിതരുമായിരിക്കും. അവര്‍ക്ക് ഇരുപത്തിയഞ്ചിന് മേല്‍ പ്രായവുമുണ്ടായിരിക്കും. ഒരു വര്‍ഷം മാത്രം 700 ക്രൈസ്തവ പെണ്‍കുട്ടികള്‍ ഇപ്രകാരമുള്ള നിര്‍ബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും ഇരകളായിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ വിവരം പോലീസില്‍ അറിയിച്ചപ്പോള്‍ അവര്‍ നിരുത്തരവാദിത്തപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും ആര്‍ച്ച് ബിഷപ് ആരോപിച്ചു. തട്ടിക്കൊണ്ടുപോകല്‍ ഒരു കുറ്റകൃത്യമാണ്. അതിനെ ആ രീതിയില്‍ കാണണം. ആര്‍ച്ച് ബിഷപ് ഷാ പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവരുള്‍പ്പെടുന്ന ന്യൂനപക്ഷം പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് സംയുക്ത നിവേദനം നല്കിയിരുന്നു. 97 ശതമാനവും ഇവിടെ മുസ്ലീമുകളാണ്.