വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ ശ്രീലങ്ക സന്ദര്‍ശിച്ചേക്കുമെന്ന് വത്തിക്കാന്‍ നയതന്ത്രപ്രതിനിധി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഈ സന്ദര്ശനസാധ്യതയുള്ളത്. വത്തിക്കാന്‍ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്സ് ആന്റ് ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് നവംബര്‍ മൂന്നുമുതല്‍ എട്ടുവരെ തീയതികളില്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.
ഈ സന്ദര്‍ഭത്തില്‍ ശ്രീലങ്ക പ്രസിഡന്റ പാപ്പ ശ്രീലങ്ക സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹത്തോട് പങ്കുവയ്ക്കുകയായിരുന്നു. ആര്‍ച്ചുബിഷപ്പിന്റെ സന്ദര്‍ശനം ശ്രീലങ്കയെ സംബന്ധിച്ച് ഏറെ അനുഗ്രഹദായകമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
1975 സെപ്തംബര്‍ ആറിനാണ് വത്തിക്കാനും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചത്. 2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ജോസഫ് വാസിനെ വിശുദ്ധപദവിയിലേക്കു ഉയര്‍ത്തിയത് ഈ സന്ദര്‍ഭത്തിലായിരുന്നു.