കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയായില്‍ ഉള്‍പ്പടെ വൈറലായ ഒരു വാര്‍ത്തയായിരുന്നു കത്തോലിക്കാ കന്യാസ്ത്രീ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി എന്നത്. കേരള മുഖ്യമന്ത്രിയെ ബോംബെറിഞ്ഞുകൊല്ലണം എന്നായിരുന്നു ഫേസ്ബുക്കിലൂടെ ടീന ജോസിന്റെ ആഹ്വാനം. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. ടീന ജോസ് സിഎംസി സന്യാസിനിയാണെന്ന് ഇതേതുടര്‍ന്ന് വ്യാപകമായ പ്രചരണം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ സിഎംസി വിമലാപ്രോവിന്‍സ്( എറണാകുളം) സത്യാവസ്ഥ വ്യക്തമാക്കി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
സിഎംസി സന്യാസിനി സമൂഹത്തിലെ മുന്‍ അംഗമായിരുന്നു ടീന ജോസ് എന്നും അവരുടെ അംഗത്വം സഭയുടെ കാനോനിക നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 2009 ഏപ്രില്‍ നാലുമുതല്‍ ഒഴിവാക്കിയതാണെന്നും പത്രക്കുറിപ്പ് പറയുന്നു.’കാനോനിക നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് സന്യാസ സമൂഹത്തിലെ അംഗത്വം നഷ്ട്ടപ്പെട്ട അന്നു മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്വത്തിലും മാത്രമാണെന്നും ഇതില്‍ സന്യാസിനി സമൂഹത്തിന് യാതൊരു പങ്കുമില്ലെ’ന്നും വിമല പ്രോവിന്‍സ് വ്യക്തമാക്കി.
സിഎംസി നയം വ്യക്തമാക്കുകയും വാസ്തവം ഇതായിരിക്കുകയും ചെയ്ത സ്ഥിതിക്ക് ടീനജോസ് സിഎംസി കന്യാസ്്ത്രീയാണെന്ന മട്ടിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. സന്യാസിനീ സഭാംഗത്വം ഉപേക്ഷിച്ചിട്ടും സഭാവസ്ത്രം ധരിച്ചുപൊതുഇടങ്ങളില്‍ സഞ്ചരിച്ച് വിവാദപരമായ അഭിപ്രായങ്ങളും സഭാപരമായ വിമര്‍ശനങ്ങളും ഉ്ന്നയി്ക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. ഇത്തരക്കാര്‍ ഈ രീതി ഉപേക്ഷിക്കേണ്ടതുണ്ട്.