അസ്സീസി: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടത്തിലെത്തി ലെയോ പാപ്പ പ്രാര്‍ത്ഥിച്ചു. ഇറ്റാലിയന്‍ മെത്രാന്മാരുടെ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാര്‍പാപ്പ. ഇറ്റാലിയന്‍ സമയം രാവിലെ എട്ടുമണിക്കാണ് പാപ്പ അസ്സീസിയിലെത്തിയത്. വിശുദ്ധ ഫ്രാന്‍സിസിന്റെ എണ്ണൂറാം ജന്മശതാബ്ദി വര്‍ഷംകൂടിയാണ് ഇത്. കടുത്ത മഞ്ഞിലും തണുപ്പിലും നിരവധി പേര്‍ പാപ്പായെ അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. മെത്രാന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം പാപ്പ അഗസ്തീനിയന്‍ സന്യാസിനിമാരുടെ മഠവും സന്ദര്‍ശിച്ചു.