Friday, January 23, 2026
spot_img
More

    മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രുഷകളിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം.- ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി.

    മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രുഷകളിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം.
    – ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
    .


    കൊച്ചി: മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രുഷകളിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു.
    ജീവനെതിരെയുള്ള മനോഭാവവും, മനുഷ്യ ജീവിതത്തെ അനാദരിക്കുകയും, അമ്മയുടെ ഉദരത്തിൽ വെച്ചുപോലും നിസ്സഹായരും നിശബ്ദരുമായ മനുഷ്യ ജീവനെ നശിപ്പിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ ദൈവ വിശ്വാസികൾ, അതിനെതിരെ പ്രതികരിക്കുകയും, പ്രതിരോധിക്കുകയും ചെയ്യണമെന്ന് പി ഓ സി യിൽ ആരംഭിച്ച തൃദിന ജീവാഭിഷേകം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
    കെസിബിസിപ്രോലൈഫ്സംസ്ഥാന സമിതിയുടെ
    റിട്രീറ്റ് ടീമിൻ്റെ നേതൃത്വത്തിൽ
    “ഈ കാലഘട്ടം വിവേകമതികളെ തേടുന്നു”വെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വാക്കുകൾ ഉൾക്കൊണ്ടു കൊണ്ട് ജീവനുവേണ്ടി നിലകൊള്ളുന്ന നിരവധി മുഴുവൻ സമയ പ്രവർത്തകരെ വാർത്തെടുക്കുകയാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യം.

    കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ പ്രോലൈഫ് സമിതി ഡയറക്ടർ ഫാ ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡണ്ട് ജോൺസൺ ചൂരേപറമ്പിൽ ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, പ്രഥമ ഡയറക്ടർ ഫാ. ജോസ് കോട്ടയിൽ, ആനിമേറ്റർ സാബു ജോസ്,എന്നിവർ പ്രസംഗിച്ചു.

    റിട്രീറ്റ് കോഡിനേറ്റർ യുഗേഷ് പുളിക്കൻ,
    സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യർ, ഡോ. ഫ്രാൻസീസ് ജെ ആറാടൻ , ഡോ. ഫെലിക്സ് ജെയിംസ്, സിസ്റ്റർ ഡോ. സെൽമ SVM, മാർട്ടിൻ ന്യൂ നസ്, ജെസ്ലിൻ ജോ, നോബർട്ട് കക്കാരിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
    കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു..
    മുപ്പതാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് സമാപിക്കും.

    ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ
    Mob: 9846142576

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!