കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) പ്രസിഡന്റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വര്‍ഗീസ് ചക്കാലക്കലിനെയും വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയിലിനെയും തിരഞ്ഞെടുത്തു. കര്‍ദിനാള്‍ മാര്‍് ബസേലിയോസ് ക്ലിമീസിന്റെ പിന്‍ഗാമിയായിട്ടാണ് ആര്‍ച്ചുബിഷപ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് സേവനകാലാവധി.