Sunday, December 15, 2024
spot_img
More

    അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വത്തിക്കാനും യുഎസും ശ്രമിക്കുന്നത് മനുഷ്യമഹത്വത്തിന് വേണ്ടി

    വത്തിക്കാന്‍ സിറ്റി: കുടിയേറ്റവിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം പും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ഉടമ്പടിയും സംയുക്തശ്രമങ്ങളും സമാധാനവും മനുഷ്യമഹത്വവും ഉയര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന് യുഎസ് അംബാസിഡര്‍ കാലിസ്റ്റ. മതസ്വാതന്ത്ര്യത്തിനു വേണ്ടിയും മനുഷ്യക്കടത്തിനെതിരെയുമുള്ളപോരാട്ടങ്ങളും പ്രകൃതിദുരന്തങ്ങളോടും മനുഷ്യന്‍വരുത്തിവയ്ക്കുന്ന പ്രകൃതിചൂഷണങ്ങളോടുമുള്ള ഇരുവരുടെയും പ്രതികരണങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടവയാണ് എന്നും കാലിസ്റ്റ വ്യക്തമാക്കി.

    ഇന്ന് വത്തിക്കാനില്‍ നടക്കുന്ന സിംബോസിയത്തില്‍ പങ്കെടുക്കാനെത്തിയ കാലിസ്റ്റ കാത്തലിക് ന്യൂസ് സര്‍വിസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംബോ, വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പെട്രോ പരോലിന്‍ എന്നിവരും സിംബോസിയത്തില്‍ പങ്കെടുക്കുന്നുണ്ട്.

    വത്തിക്കാനും യുഎസും തമ്മില്‍ 35 വര്‍ഷത്തെ നയതന്ത്രബന്ധമുണ്ട്‌.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!