പാലാ: പാലാ രൂപതയിലെ റവ. ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ കാറിടിച്ചുകൊലപ്പെടുത്താന്‍ ശ്രമം. ക ബിഷപ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ വാഹനം അച്ചനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. കാര്‍ ഇടിച്ചതിലും നിര്‍ത്താതെ പോയതിലും ദൂരൂഹതയുണ്ടെന്നാണ് സാക്ഷികള്‍പറയുന്നത്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടറാണ് ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. പാലാ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.