Friday, December 6, 2024
spot_img
More

    മോദിയുടെ ഗുഡ് ബുക്കില്‍ ക്രൈസ്തവര്‍ക്ക് ഇടമില്ലെന്ന് ബിഷപ് കിഷോര്‍ കുമാര്‍


    റൂര്‍ക്കല: ഇന്ത്യയിലെ ക്രൈസ്തവര്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് റൂര്‍ക്കല ബിഷപ കിഷോര്‍ കുമാര്‍. ക്രൈസ്തവര്‍ക്കും മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിനോട് സംസാരിക്കുകയായിരുന്നു ബിഷപ്.

    ഇന്ത്യയിലെ ക്രൈസ്തവര്‍ പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യക്കാര്‍ ഏറെ ഭീതിയിലാണ്. അവിടെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. ഒഡീഷയുടെ ഭാഗമാണ് റൂര്‍ക്കല.

    2002 മുതല്‍ നോര്‍ത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ല്‍ 477 ക്രൈസ്തവവിരുദ്ധ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.2017 ല്‍ അത് 440 ആയിരുന്നു. അക്രമങ്ങളുടെ രൂപത്തില്‍ എന്നതിലേറെ അടിച്ചമര്‍ത്തലാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ബിഷപ് അറിയിച്ചു.

    പ്രധാനമന്ത്രി മോദിയുടെ ഗുഡ് ബുക്കില്‍ ക്രൈസ്തവരില്ല. മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എന്നാണ് പൊതുവെ കരുതപ്പെടുന്നത് ഇന്ത്യയില്‍ ക്രൈസ്തവര്‍ വിദേശികളായിട്ടാണ് പരിഗണിക്കുന്നത്. എവിടെ നിന്ന് വന്നോ അവിടേയ്ക്ക് മടങ്ങിപ്പോകണം എന്നാണ് പറയുന്നത്. കൂടുതലാളുകള്‍ക്കും ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!