ഹൈദരാബാദ്: കര്‍ദിനാള്‍ ആന്റണി പൂളയെ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ 37 ാമത് ജനറല്‍ ബോഡി യോഗത്തിലാണ് കര്‍ദിനാള്‍ ആന്റണി പൂളയെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ 174 രൂപതകളില്‍ നിന്നും 257 മെത്രാന്മാര്‍ അടങ്ങുന്നതാണ് കത്തോലിക്കാ മെത്രാന്‍ സമിതി. ഭാരതത്തില്‍ നിന്നുള്ള ആദ്യ ദളിത് കര്‍ദിനാള്‍ എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. 1961 നവംബര്‍ 15 ന് കര്‍ണൂല്‍ രൂപതയിലെ പോളൂരുവിലാണ് കര്‍ദിനാള്‍ ആന്റണി പൂള ജനിച്ചത് 2020 നവംബര്‍ 19 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രോപ്പോളീറ്റന്‍ ആര്‍ച്ചുബിഷപ്പായി നിയമിച്ചത്. 2022 ഓഗസ്റ്റ് 27 ന് കര്‍ദിനാള്‍ പദവി ലഭിച്ചു.
കര്‍ദിനാള്‍ ആന്റണി പൂള: ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്.
Previous article
Next article