വത്തിക്കാന്‍ സിറ്റി: ദൈവം നമ്മിലേക്ക് ചൊരിയാന്‍ ആഗ്രഹിക്കുന്ന കൃപകളെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കാന്‍ നോമ്പുകാലം പ്രയോജനപ്പെടുത്തണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദൈവസ്‌നേഹത്തില്‍ ജീവിക്കാനും ഹൃദയപരിവര്‍ത്തനത്തിന് തയ്യാറാകാനും നാം നോമ്പുകാലത്ത് തയ്യാറാകണം. ഹൃദയത്തിന്റെ യഥാര്‍ത്ഥപരിവര്‍ത്തനം സാധ്യമാക്കുന്നതിലൂടെ ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തോട് ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ നമുക്ക് സാധിക്കും. നാം അനുഭവിക്കുന്ന ദൈവസ്‌നേഹം മറ്റുളളവരുമായി പങ്കുവയ്ക്കുന്നതിനും ഹൃദയപരിവര്‍ത്തനം സഹായിക്കും, ദൈവത്തിന്റെ കരുണാമയമായ സ്‌നേഹത്തിന്റെ വെളിപെടുത്തലായ ക്രി്‌സ്തുവിന്റെ പെസഹാരഹസ്യം ആഘോഷിക്കുന്നതിന് ആത്മീയമായി നവീകരിക്കപ്പെട്ട് പ്രാര്‍ത്ഥനയുടെ അരൂപിയില്‍ ഈ നോമ്പുകാലം ജീവിക്കണം. പാപ്പ പറഞ്ഞു.