വത്തിക്കാന്‍സിറ്റി: വത്തിക്കാനില്‍ നോമ്പുകാലധ്യാനം ആരംഭിച്ചു. സിസ്റ്റേറിയന്‍ സന്യാസസഭാംഗമായ ബിഷപ് എറിക്ക് വാര്‍ഡനാണ് ധ്യാനം നയിക്കുന്നത്. പാപ്പയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ ധ്യാനഗുരുവായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 22 ന് ആരംഭിച്ച ധ്യാനം 27 ന് സമാപിക്കും അപ്പസ്തോലിക് പാലസിലെ പൗളിന് ചാപ്പലിലാണ് ധ്യാനം നടക്കുന്നത്. ഇലുമിനേറ്റഡ് ബൈ എ ഹിഡന്‍ ഗ്ലോറി എന്നാണ് ധ്യാനപരിപാടിയുടെ ശീര്‍ഷകം. റോമിലെ താമസക്കാരായ കര്‍ദിനാള്‍മാരും കുരിയാ അംഗങ്ങളും ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്്.
കഴിഞ്ഞ വര്‍ഷം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പസോലിനിയായിരുന്നു നോമ്പുകാല ധ്യാനം നടത്തിയത്.