വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ സ്‌പെയ്ന്‍ യാത്രയുടെ ചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു. കണ്ണുകളുയര്‍ത്തി നോക്കുവിന്‍ എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം 35 ാം തിരുവചനമാണ് യാത്രയുടെ ആപ്തവാക്യം. കണ്ടുമുട്ടലുകളുടെയും പരസ്പരമുള്ള പിന്തുണയുടെയും പ്രതീകമായി കൂട്ടായ്മയുടേതാണ് ചിത്രം. ദൈവസാന്നിധ്യം വീണ്ടും കണ്ടെത്താനും മറ്റുള്ളവര്‍ക്കായി സ്വയം തുറക്കാനും ദൈനംദിന ആകുലതകള്‍ക്കപ്പുറം നമ്മുടെ ദൃഷ്ടികള്‍ ഉയര്‍ത്താനുള്ള ക്ഷണമാണ് ഈ സന്ദര്‍ശനത്തിലൂടെ പാപ്പ നടത്തുന്നത്. ജൂണ്‍ ആറു മുതല്‍ പന്ത്രണ്ടുവരെയാണ് പാപ്പാ സ്‌പെയ്ന്‍ സന്ദര്‍ശനം നടത്തുന്നത്.