നല്ലനിലം സീസണ്‍ II 2026
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പസ്‌തോലേറ്റും ബൈബിള്‍ അപ്പസ്‌തോലേറ്റും കുടുംബകൂട്ടായ്മയും സംയുക്തമായി വചനം ഹൃദയത്തിലും ജീവിതത്തിലും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ‘നല്ലനിലം’ വചനപഠന മത്സരം സംഘടിപ്പിക്കുന്നു.
ബൈബിള്‍ വാക്യങ്ങള്‍ ഗ്രഹിക്കുവാനും പഠിക്കുവാനും ഉതകുംവിധം തയ്യാറാക്കിയ ‘നല്ലനിലം ബൈബിള്‍ വചന പഠനസഹായി’ എന്ന പുസ്തകത്തിന്റെ കോപ്പി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേലിന് നല്കി പ്രകാശനം ചെയ്തു.
നല്ലനിലം ബൈബിള്‍ മനഃപാഠപദ്ധതിയുടെ ബ്രോഷറിന്റെ പ്രകാശനകര്‍മ്മം പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം രൂപതാ പിതൃവേദി പ്രസിഡന്റ് സാജു ജോസഫ് കൊച്ചുവീട്ടിലിന് നല്‍കി നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഫാമിലി അപ്പസ്‌തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. തോമസ് വെണ്‍മാന്തറ, ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. മനുരാജ് ജൂഡ് പുത്തന്‍വീട്ടില്‍, രൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫാമിലി അപ്പസ്‌തോലേറ്റ് രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്.എ.ബി.എസ്., റീജന്റ് ജറി വാണിയപ്പുരയ്ക്കല്‍, മാതൃവേദി, പിതൃവേദി രൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. നല്ലനിലം ബൈബിള്‍ വചന പഠനസഹായിയുടെ കോപ്പികള്‍ ഫാമിലി അപ്പസ്‌തോലേറ്റ് ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
നല്ലനിലം ബൈബിള്‍ വചന പഠനസഹായിയുടെ പ്രകാശനകര്‍മ്മം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേലിന് പുസ്തകം നല്കി നിര്‍വ്വഹിക്കുന്നു. ഫാ. തോമസ് വെണ്‍മാന്തറ, ഫാ. മനുരാജ് ജൂഡ് പുത്തന്‍വീട്ടില്‍, ഫാ. മാത്യു ഓലിക്കല്‍, ഫാ. ജോസഫ് വെള്ളമറ്റം, രൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സമീപം.
ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്