അമേരിക്ക ബൈബിള്‍ വായിക്കുന്നു ഏപ്രില്‍ 18 മുതല്‍ 25 വരെ.

വാഷിംങ്ടണ്‍: രാജ്യത്തിന്റെ 250 ാം ആനിവേഴ്‌സറിയോട് അനുബന്ധിച്ച് അമേരിക്കയില്‍ ബൈബിള്‍ പാരായണം നടക്കുന്നു. ബൈബിളിന്റെ ആരംഭം മുതല്‍ അവസാനംവരെയാണ് പാരായണം നടക്കുന്നത്. ഇതില്‍ നടീനടന്മാരും നിയമനിര്‍മ്മാതാക്കളും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായ അഞ്ഞൂറോളം പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ബൈബിളിന്റെ ലോകവീക്ഷണത്തെക്കുറിച്ചും പൗരന്മാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കാനും വോട്ട് ചെയ്യാനും ഇടപഴകാനും അമേരിക്കക്കാരെ അച്ചടക്കം പഠിപ്പിക്കാനും പ്രതിജ്ഞാബദ്ധമായ ക്രിസ്ത്യന്‍സ് എന്‍ഗേജ്ഡ് എന്ന മൂവ്‌മെന്റാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

കത്തോലിക്കരുള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതിനുവേണ്ടി മ്യൂസിയം ഓഫ് ബൈബിളില്‍ ഒത്തുകൂടുകയും ബൈബിളിന്റെ കിംങ് ജെയിംസ് പതിപ്പ് തുടക്കം മുതല്‍ അവസാനം വരെ വായിക്കുകയും ചെയ്യും.
ട്രംപ് ഭരണകൂടത്തിലെ കത്തോലിക്കാ വ്യക്തികള്‍ പ്‌ങ്കെടുക്കും. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി എന്നിവരും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. കത്തോലിക്കനായ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഉള്‍പ്പെടെ നിരവധി നിയമനിര്‍മ്മാതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സംസാരിക്കും.

ടെക്‌സസിലെ യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ്, അയോവയിലെ യുഎസ് സെനറ്റര്‍ ചക്ക് ഗ്രാസ്ലി, അയോവയിലെ പ്രതിനിധി ആഷ്‌ലി ഹിന്‍സണ്‍, ഇഡാഹോയിലെ പ്രതിനിധി മൈക്ക് സിംസണ്‍ എന്നിവരും ബൈബിള്‍ വായിക്കാന്‍ ഉണ്ടാവും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates