Monday, October 14, 2024
spot_img
More

    ജനനനിരക്കില്‍ താഴോട്ട്; കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്

    ചങ്ങനാശ്ശേരി: ക്രൈസ്തവര്‍ക്കിടയിലെ ജനനനിരക്കില്‍ ആശങ്കപ്പെടുത്തുന്ന വിധത്തിലുള്ള കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. കേരള രൂപീകരണത്തിന്റെ 1956 ല്‍ ക്രൈസ്തവര്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് അത് മൂന്നാം സ്ഥാനത്തേക്ക് മാറിയിരിക്കുന്നു. കേരളത്തിലെ ആകെ ജനസംഖ്യയില്‍ 18.38 ശതമാനം മാത്രമാണ് ക്രൈസ്തവരുടെ പ്രാതിനിധ്യം എന്നാണ് ചങ്ങനാശ്ശേരി അതിരൂപത ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

    ജനനനിരക്കില്‍ കുറവ് അനുഭവപ്പെടാന്‍ കാരണം ക്രൈസ്തവസമൂഹത്തിലെ വന്ധ്യതാനിരക്ക് വര്‍ദ്ധിച്ചതാണെന്നും സൂചനയുണ്ട്. പതിനാല് ശതമാനത്തോളം ഈ മേഖലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

    ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ടെന്ന് ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം വ്യക്തമാക്കുന്നു. ഭൂരിപക്ഷ ക്രൈസ്തവയുവാക്കളും വിദേശങ്ങളിലാണ്. തൊഴിലില്ലായ്മ ക്രൈസ്തവ സമുദായത്തിലെ പ്രധാനപ്പെട്ട വെല്ലുവിളിയാണെന്നും ഇടയലേഖനം പറയുന്നു.

    ക്രൈസ്തവസമൂഹം നേരിടുന്ന ഈ പ്രശ്‌നത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുംഉണ്ടാവേണ്ടത് നാമെല്ലാവരുടെയും ഉത്തരവാദിത്തമാണ്‌

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!