മാര്‍പാപ്പയുടെ ആഫ്രിക്കന്‍ യാത്ര അവസാനിച്ചു..

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ മൂന്നാമത്തേതും ആഫ്രിക്കയിലേക്കുള്ള ആദ്യത്തേതുമായ അപ്പസ്‌തോലികയാത്ര സമാപിച്ചു. ഏപ്രില്‍ 13 ന് ആരംഭിച്ച യാത്ര 23 നാണ് സമാപിച്ചത്. അല്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയന്‍ ഗിനിയ എന്നീ നാലു രാജ്യങ്ങളിലാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. അതില്‍ അവസാനത്തെ രാജ്യം ഇക്വറ്റോറിയന്‍ ഗിനിയായിരുന്നു. മലാബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് യാത്ര അയച്ചത്. 23 ാം തീയതി ഉച്ചയ്ക്ക് 12. 45 നാണ് പാപ്പ റോമിലേക്ക് വിമാനം കയറിയത്. ആഫ്രിക്കയിലെ കത്തോലിക്കാസഭയ്ക്കും ക്രൈസ്തവവിശ്വാസികള്‍ക്കും അവിസ്മരണീയമായ അനുഭവങ്ങളാണ് പാപ്പയുടെ ഈ സന്ദര്‍ശനദിനങ്ങള്‍ സമ്മാനിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates