ദൈവസ്‌നേഹത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല: മാര്‍പാപ്പ.

ഇക്വറ്റോറിയന്‍ ഗിനിയ: ദൈവസ്‌നേഹത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല എന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇക്വറ്റോറിയന്‍ ഗിനിയാ സന്ദര്‍ശനവേളയില്‍ ജയില്‍ സന്ദര്‍ശിച്ച പാപ്പ തടവുകാരോട് സംസാരിക്കുകയായിരുന്നു. ജയിലുകള്‍ക്ക് അപ്പുറവും മാറ്റത്തിനും അനുരഞ്ജനത്തിനും പ്രത്യാശയ്ക്കും സാധ്യതകളുണ്ട്. നമ്മളാരും ദൈവസ്‌നേഹത്തില്‍ നിന്ന് മാ്റ്റിനിര്‍ത്തപ്പെടുന്നില്ല. നമ്മുടെ ദുരിതങ്ങള്‍ക്കെല്ലാം കര്‍ത്താവിന്റെ കണ്ണില്‍ വിലയുണ്ട്. കോടതിവിധികള്‍ ഒരിക്കലും ശിക്ഷയ്ക്കുവേണ്ടി മാത്രമുള്ളതായിരിക്കരുത്. ജീവിതങ്ങളെ പുനരുദ്ധരിക്കാന്‍ കൂടിയുള്ളതായിരിക്കണം. അനുരഞ്ജനമില്ലാതെ നീതിയില്ല. പാപ്പ പറഞ്ഞു,

പ്രത്യാശയും മാറ്റവും കേന്ദ്രപ്രമേയമാക്കിക്കൊണ്ടുള്ളതായിരുന്നു പാപ്പയുടെ സന്ദേശം. അറുനൂറോളം പേര്‍ ഇവിടെ ജയിലില്‍ കഴിയുന്നു. അങ്ങയുടെ സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും നന്ദി. ജയില്‍വാസികളെ പ്രതിനിധീകരിച്ചു ഒരാള്‍ പറഞ്ഞു. ജസ്റ്റീസ് മിനിസ്റ്ററും പ്രിസന്‍ ഡയറക്ടറും ചേര്‍ന്നാണ് പാപ്പയെ സ്വീകരിച്ചത്. മറ്റുള്ളവരാല്‍ തിരസ്‌ക്കരിക്കപ്പെട്ടുപോകുമോയെന്ന് നിങ്ങളിലാരെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക ദൈവം ഒരിക്കലും നിങ്ങളെ തള്ളിക്കളയുകയില്ല. സഭ എപ്പോഴും നിങ്ങളുടെ ഭാഗത്തുണ്ടായിരിക്കും. അനുരഞ്ജനത്തിനുവേണ്ടിയുള്ള ഓരോ ശ്രമവും ദയയുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവരില്‍ പ്രത്യാശയുടെ കിരണങ്ങള്‍ ഉണര്‍്ത്താന്‍ സഹായകരമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates