കമ്മ്യൂണിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി..

വത്തിക്കാന്‍സിറ്റി: അല്‍ബേനിയായിലെ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. കമ്മ്യൂണിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്നാണ് 97 കാരനായ ഇദ്ദേഹം അറിയപ്പെടുന്നത്. സ്വകാര്യ കൂടിക്കാഴ്ചയാണ് ഇരുവരും തമ്മില്‍ നടത്തിയത്. അല്‍ബേനിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പും കുരിശുമാണ് കര്‍ദിനാള്‍ പാപ്പയ്ക്ക് സമ്മാനിച്ചത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയും അല്‍ബേനിയായുടെ രക്ഷയെപ്രതിയും ജീവിതം സമര്‍പ്പിച്ചവരായിരുന്നു അവരെന്ന് കര്‍ദിനാള്‍ പാപ്പയോട് പറഞ്ഞു. കര്‍ദിനാളിന്റെ ബന്ധുക്കളും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.

ലോകത്തിലെ ആദ്യത്തെ പ്രഖ്യാപിത നിരീശ്വരരാജ്യമാണ് അല്‍ബേനിയ. 1956 ല്‍ കമ്മ്യൂണിസ്റ്റ് സേച്ഛാധിപതി എന്‍വര്‍ ഹോക്‌സഹാ അധികാരത്തിലെത്തിയതോടെ മതപരമായ എല്ലാവിധ പ്രാക്ടീസുകളും നിരോധിക്കപ്പെട്ടിരുന്നു. 1963 ലെ ക്രിസ്തുമസ് ദിനത്തില്‍ ഫാ. ഏണസ്റ്റ് അറസ്റ്റ് ചെയ്യപ്പെടുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് വധശിക്ഷ റദ്ദാക്കുകയും നിര്‍ബന്ധിതവേലയ്ക്ക് വിധിക്കുകയുമായിരുന്നു. 18 വര്‍ഷം ജയിലില്‍ അടയ്ക്കപ്പെട്ട അദ്ദേഹം 1981 ലാണ് വിട്ടയ്ക്കപ്പെട്ടത്. ഏപ്രില്‍ ഏഴാം തീയതിയാണ് കര്‍ദിനാള്‍ ഏണസ്റ്റ് പൗരോഹിത്യത്തിന്റെ 70 ാം വാര്‍ഷികം ആഘോഷിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates