Sunday, October 6, 2024
spot_img
More

    വിശുദ്ധ കുര്‍ബാന മധ്യേ ആക്രമിക്കപ്പെട്ട വൈദികനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു


    മോണ്‍ട്‌റിയല്‍: കഴിഞ്ഞ വെള്ളിയാഴ്ച ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആക്രമിക്കപ്പെട്ട വൈദികന്‍ ഫാ. ക്ലൗഡി ഗ്രൗവിനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 77 കാരനായ വൈദികന്‍ തനിക്ക് ലഭിച്ച എല്ലാ പിന്തുണകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി അറിയിച്ചു. താന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എന്നാല്‍ ആക്രമണത്തിന്റെ പരിക്കുകള്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    ശുശ്രൂഷയിലേക്ക് മടങ്ങാന്‍ അദ്ദേഹം ധൃതിപിടിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടതാണ്. ഓറട്ടറിയുടെ വക്താവ് സെലിന്‍ ബാര്‍ബിയൂ പറഞ്ഞു.

    ഓറട്ടറിയുടെ ക്രിപ്റ്റ് ചര്‍ച്ചില്‍ അറുപത് വിശ്വാസികളുമൊത്ത് വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് വൈദികന് നേരെ ആക്രമണമുണ്ടായത്. ചര്‍ച്ച് സെക്യൂരിറ്റി ടീം അപ്പോള്‍ തന്നെ ആക്രമിയെ പിടികൂടി. സംഭവം ലൈവായി സംപ്രേഷണവും ചെയ്തു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!