ജറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ ആക്രമണം

ജെറുസലേം: ജറുസലേമില്‍ കന്യാസ്്ത്രീക്ക് നേരെ ആക്രമണം. ക്രൈസ്തവര്‍ പരിപാവനമായി കരുതിപ്പോരുന്ന, അന്ത്യഅത്താഴം നടന്ന അപ്പര്‍റൂമിന്റെ സമീപത്തുവച്ചാണ് സിസ്റ്റര്‍ക്ക് നേരെ ആക്രമണം നടന്നത്. ഫ്രഞ്ച് ബൈബിള്‍ ആന്റ് ആര്‍ക്കിയോളജിക്കല്‍ സ്‌കൂളില്‍ സേവനം ചെയ്യുന്ന ഫ്രഞ്ച് കന്യാസ്്ത്രീയാണ് ആക്രമിക്കപ്പെട്ടത്. നടന്നുപോവുകയായിരുന്ന തന്റെ പിന്നില്‍ നിന്ന് ആരോ ശക്തമായി കല്ലെറി്ഞ്ഞതായിട്ടാണ് തനിക്ക് തോന്നിയതെന്ന് സിസ്റ്ററുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫാ. ഒലിവിയര്‍ പോക്വിലണ്‍ പറഞ്ഞു, പിന്നീട് അയാള്‍ സിസ്റ്ററെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സങ്കല്പിക്കാന്‍ കഴിയുന്നതിനും അപ്പുറമായ രംഗങ്ങളാണ് അവിടെ നടന്നത്. ഒരു സമര്‍പ്പിത തനിയെ നടന്നുപോകുമ്പോള്‍ ഒരാള്‍ കല്ലെറിയുകയും പിന്നീട് ചവിട്ടുകയും ചെയ്യുക! അതും ക്രൈസ്തവര്‍ പരിപാവനമായി കരുതിപ്പോരുന്ന വിശുദ്ധസ്ഥലത്ത് വച്ച്. ശരീരത്തിനുണ്ടായ മുറിവുകളെക്കാള്‍ മാരകമാണ് ഇത്തരം വാര്‍ത്തകള്‍ മനസിനേല്പിക്കുന്ന ആഘാതങ്ങളും മുറിവുകളും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates